General

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലണ്ടറിന്റെ വില 26 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 1806രൂപ. തുടര്‍ച്ചയായി ഇത് രണ്ടാം മാസമാണ് പാചകവാതക സിലിണ്ടറിന്റെ വില കൂടുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വില വര്‍ധിക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഉയരാന്‍ ഇടയാക്കിയേക്കും. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.