ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായി നിഹാർ കൃഷ്ണ
ദുബായ് : ഒരു മണിക്കൂർ ഓട്ടത്തിൽ പരമാവധി ദൂരം പിന്നിട്ട ബാലൻ എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായി 11 വയസുകാരനായ നിഹാർ കൃഷ്ണ കൊച്ചമ്പത്ത്. തന്റെ 11-ാം ജന്മദിനത്തിൽ ഒരു മണിക്കൂർ കൊണ്ട് 11 കിലോമീറ്റർ പിന്നിട്ടതോടെ ആണ് നിഹാർ കൃഷ്ണയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ (IBR) നിന്ന് അഭിനന്ദന സർട്ടിഫിക്കറ്റ് ലഭിച്ചത്. കേരളത്തിലെ തൃശ്ശൂർ ജില്ലാ സ്വദേശി ആയ നിഹാർ കൃഷ്ണ കൊച്ചമ്പത്ത് അച്ഛനും അമ്മയ്ക്കും ഒപ്പം യുഎഇയിലെ ഷാർജയിൽ ആണ് താമസം. ജെംസ് ഔർ ഓൺ ബോയ്സ് വിദ്യാർത്ഥിയായ നിഹാർ കൃഷ്ണ കേരള റൈഡേഴ്സിന്റെ കിഡ്സ് ഗ്രൂപ്പിൽ അംഗമാണ്.