THRISSUR

അപേക്ഷകള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: കെല്‍ട്രോണ്‍ തൃശ്ശൂര്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃതവും നോര്‍ക്ക അറ്റസ്റ്റേഷന് യോഗ്യവുമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്‌ജെറ്റ് ടെക്‌നോളജി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, തൊഴിലധിഷ്ഠിത ഐ.ടി കോഴ്‌സുകള്‍, പി.എസ്.സി. നിയമനങ്ങള്‍ക്ക് യോഗ്യമായ പി.ജി.ഡി.സ.എ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, വേര്‍ഡ് പ്രോസസ്സിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി എന്നീ കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തീയതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 04872429000, 8590605266 എന്ന ഫോണ്‍ നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഫസ്റ്റ് ഫ്‌ലോര്‍, ബിഎസ്എന്‍എല്‍ ബിള്‍ഡിംഗ്, പോസ്‌റ്റോഫീസ് റോഡ്, തൃശ്ശൂര്‍ – 680001 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ഐഎച്ച്ആര്‍ഡിയില്‍ ഇന്റേണ്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

മുട്ടട: ഐഎച്ച്ആര്‍ഡിയുടെ തിരുവനന്തപുരം മുട്ടടയിലെ ഐ.എച്ച്.ആര്‍.ഡി. സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്‌കില്‍സ് സംഘടിപ്പിക്കുന്ന വിവിധ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ജൂലൈ മൂന്നിന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9495069307, 8547005087, 8136882389, 0471 2550612.

ഐ.ടി.ഐ അഡ്മിഷന്‍

ദേശമംഗലം : ദേശമംഗലം ഗവ. ഐ.ടി.ഐയില്‍ 2026-27 അധ്യയനവര്‍ഷത്തെ ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷ എന്‍.സി.വി.റ്റി മെട്രിക് കോഴ്‌സുകള്‍) ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ജൂലൈ ആറുവരെ നീട്ടി. വെരിഫിക്കേഷന്‍ നടപടികള്‍ ജൂലൈ 9 വരെ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 04884 279944, 7736559330, 8547596076, 9496970250.

എം.ബി.എ സീറ്റ് ഒഴിവ്

തൃശ്ശൂര്‍ : സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2026-28 ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റിലേയ്ക്ക് അഡ്മിഷന്‍ ജൂലൈ 4 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ തൃശ്ശൂര്‍ ഫ്രൊഫ. ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ അഭിമുഖം നടത്തും. കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.
50 ശതമാം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ 8281743442, 8547618290 എന്നീ നമ്പരുകളിലും, www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *