KERALAM

ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞു

അമ്പലപ്പുഴ: പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്താണ് ഉള്‍വലിഞ്ഞത്. ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. രാത്രിയിൽ തിരമാലകൾ രൂക്ഷമായിരുന്നും. ഇത്തര പ്രതിഭാസം ചാകരക്കാലത്ത് കാണാറുണ്ടെന്നു നാട്ടുകാർ. കൂടാതെ, ഇതിനുമുന്‍പ് രണ്ട് തവണ കടല്‍ ഉള്‍വലിഞ്ഞിട്ടുണ്ടെന്നും അത് സുനാമിക്ക് മുന്‍പും ചാകര കാലത്തുമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഈ സാഹചര്യത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ്.