വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടമുട്ടം യൂണിറ്റിന്റെ വാർഷിക പൊതുയോഗം 4/6/2024ന് എടമുട്ടം ലയൺസ് ഹാളിൽ വെച്ച് നടത്തുകയുണ്ടായി. പ്രസിഡണ്ട് കെ എസ് ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി കെ കെ ഭാഗ്യനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോഷി തേരാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. താജുദ്ധീൻ കാവുങ്കിൽ, ഷാജഹാൻ, രവീന്ദ്രൻ ഉള്ളാട്ടിൽ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യുണിറ്റ് സെക്രട്ടറി പി എൻ സുചിന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ കെ എ . സന്തോഷ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. മെമ്പർമാരുടെ മക്കളിൽ എസ് എസ് ൽ സിക്കും +2വിനും ഉന്നത വിജയം നേടിയവർക്ക് ആദരവ് നൽകി. തിരുവനന്തപുരത്ത് നടന്ന വ്യാപാരസംരക്ഷണ വാഹന പ്രചരണ ജാഥയുടെ സമാപനത്തിൽ പങ്കെടുത്ത 13മെമ്പർമാരെ ആദരിക്കുകയുണ്ടായി. പുതിയ പ്രസിഡണ്ട് ആയി പി എൻ സുചിന്ദിനെയും സെക്രട്ടറി ആയി കെ എസ് ഷാജുവിനെയും ട്രഷറർ ആയി കെ എ സന്തോഷിനെയും 18 പേര് അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.