ഐടിഐ പ്രവേശനം
2024 അധ്യയന വർഷത്തിലെ സർക്കാർ ഐടിഐ പ്രവേശനത്തിന് ഇന്ന് (ജൂൺ 6) മുതൽ ഓൺലൈനായി https://www.itiadmissions.kerala.gov.in മുഖേന അപേക്ഷിക്കാം. ഫീസ് 100 രൂപ. അപേക്ഷയുടെ പ്രിന്റ് ഔട്ട് അസൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം ഏറ്റവും അടുത്തുള്ള സർക്കാർ ഐടിഐയിൽ നേരിട്ടെത്തി വെരിഫിക്കേഷൻ ജൂൺ 10 മുതൽ ജൂലൈ 6 വരെ നടത്തണം. അവസാന തീയതി ജൂൺ 29.