THRISSUR

കൂടിക്കാഴ്ച ജൂണ്‍ ഏഴിന്

തൃശൂര്‍ ഗവ. വനിതാ പോളിടെക്നിക് കോളജില്‍ വിവിധ ഒഴിവുകള്‍.
ലക്ചറര്‍ ഡി.സി.പി യോഗ്യത – ഒന്നാം ക്ലാസ് കൊമേഴ്സ് ബിരുദാനന്തര ബിരുദവും കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും.
ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോട്ട് ഹാന്‍ഡ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്‍ഡ് ബിസിനസ് കറസ്പോണ്ടന്‍സ് യോഗ്യത – ഒന്നാം ക്ലാസ് കൊമേഴ്സ് ബിരുദവും കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും.
ടൈപ്പ് റൈറ്റര്‍ മെക്കാനിക് – എസ്.എസ്.എല്‍.സി, കെ.ജി.ടി.ഇ ലോവര്‍ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്, ടൈപ്പ് റൈറ്റര്‍, റോണിയോ ഡ്യൂപ്ലിക്കേറ്റിങ് മെഷീനുകള്‍ റിപ്പയറിങില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം.
ലക്ചറര്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്- കമ്പ്യൂട്ടര്‍ എന്‍ജിനീയറിങില്‍ ബി-ടെക്ക് 60 ശതമാനത്തില്‍ കുറയാത്ത ബിരുദം.
ട്രേഡ്‌സ്മാന്‍ കമ്പ്യൂട്ടര്‍- ടി.എച്ച്.എസ്.എല്‍.സി, ഐ.ടി.ഐ (എന്‍.സി.വി.ടി)
ജൂണ്‍ ഏഴ് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. പ്രവര്‍ത്തിപരിചയം, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൃശൂര്‍ ഗവ. വനിതാ പോളിടെക്നിക് കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.