പൂനെയിൽ ഡോക്ടർക്കും മകൾക്കും സിക വൈറസ് സ്ഥിരീകരിച്ചു
പൂനെ : പൂനെയിൽ 46 കാരനായ ഡോക്ടർക്കും അദ്ദേഹത്തിന്റെ 15 കാരിയായ മകൾക്കും സിക വൈറസ് അണുബാധ സ്ഥിരീകരിച്ചു. നിലവിൽ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജി (എൻ ഐ വി ) ആണ് സ്ഥിരീകരിച്ചത്.