കുവൈറ്റിൽ മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത് ബ്രാഞ്ച് ഫർവാനിയയിൽ പ്രവർത്തനമാരംഭിക്കുന്നു
ഫർവാനിയ: കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ (Medx Medical Group) ഏറ്റവും പുതിയതും മൂന്നാമതുമായ ബ്രാഞ്ച് ‘അൽ മെഡ്ക്സ് കെയർ മെഡിക്കൽ സെന്റർ’ ഫർവാനിയയിൽ പ്രവർത്തനമാരംഭിക്കുന്നു. മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സെന്ററിന്റെ സോഫ്റ്റ് ഇനാഗുറേഷൻ (Soft Inauguration) നടക്കുമെന്ന് മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും ചെയർമാനുമായ മുഹമ്മദ് അലി വി.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഫർവാനിയയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഗ്രൂപ്പ് പാർട്ണർ ആദിൽ അഹമ്മദ് ഹബീബ് അൽ മുനവ്വർ, കഴിഞ്ഞ കാലങ്ങളിൽ മെഡക്‌സ് നൽകിയ മികച്ച ആരോഗ്യ സേവനങ്ങളെ പ്രകീർത്തിക്കുകയും പുതിയ സംരംഭത്തിന് ആശംസകൾ നേരുകയും ചെയ്തു. മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ ഇതുവരെയുള്ള വിജയകരമായ പ്രയാണത്തെക്കുറിച്ച് സി.ഇ.ഒ ഷറഫുദ്ധീൻ കണ്ണേത്ത് വിശദീകരിച്ചു. എച്ച്.ആർ മാനേജർ മഹ്മൂദ് അൽ ബലൂഷി, ഓപ്പറേഷൻസ് മാനേജർ ജുനൈസ് കൊയിമ്മ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ആധുനിക സൌകര്യങ്ങളോടെയും മികച്ച മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറോടെയുമാണ് ഫർവാനിയയിലെ പുതിയ ബ്രാഞ്ച് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിലുള്ള പ്രത്യേക ഹെൽത്ത് പാക്കേജുകൾ ലഭ്യമാക്കുമെന്നും മാനേജ്‍മെന്റ് അറിയിച്ചു.
കുവൈറ്റിലെ പ്രമുഖ മാധ്യമ പ്രതിനിധികൾ, മെഡ്ക്സ് ഗ്രൂപ്പിലെ മെഡിക്കൽ-നോൺ മെഡിക്കൽ ജീവനക്കാർ തുടങ്ങി നിരവധി പ്രമുഖർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



