HealthKUWAITMIDDLE EAST

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കുവൈറ്റിലെ ഒൻപതാമത് ശാഖ മഹ്ബൂലയിൽ

മഹ്ബൂല: കുവൈറ്റിലെ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമായി മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഒൻപതാമത്തെ ശാഖയായ “മെട്രോ സൂപ്പർ മെഡിക്കൽ കെയർ” മഹ്ബൂലയിൽ പ്രവർത്തനം ആരംഭിച്ചു. ഗുണമേന്മയുള്ള ചികിത്സ കുറഞ്ഞ ചെലവിൽ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പുതിയ മെഡിക്കൽ സെന്റർ, പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന്റെ ആരോഗ്യ ആവശ്യങ്ങൾ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മഹ്ബൂല ബ്ലോക്ക് 2, സ്ട്രീറ്റ് 10-ൽ സ്ഥിതി ചെയ്യുന്ന കേന്ദ്രം 2026 മേയ് 1-ന് തൊഴിലാളി ദിനത്തോടനുബന്ധിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ദിവസേന രാവിലെ 7 മുതൽ രാത്രി 12 വരെ സേവനം ലഭ്യമാകുന്ന രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ മാനേജിംഗ് പാർട്ണർ ഡോ. ബിജി ബഷീർ, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് വി പി, ഓപ്പറേഷൻസ് മാനേജർ ജിഷ വർഗീസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റംഷാദ് ബിൻ റഹിം, ഡയറക്ടറേറ്റ് അംഗം നാസ്സർ വി യു, കോർപ്പറേറ്റ് ബിസിനസ് മാനേജർ ഫയ്‌സൽ ഹംസ, കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത എന്നിവരും മറ്റ് മാനേജ്മെന്റ് പ്രതിനിധികളും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും കേന്ദ്രം പ്രഖ്യാപിച്ചു. മേയ് 1 മുതൽ 31 വരെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് 1 കെ.ഡി. മാത്രമാണ്. ജൂൺ 1 മുതൽ ജൂലൈ 31 വരെ ഇത് 2 കെ.ഡി. ആയിരിക്കും. കൂടാതെ വിവിധ ചികിത്സാ സേവനങ്ങൾക്ക് 25 ശതമാനം വരെ ഇളവും ഫാർമസിയിൽ തിരഞ്ഞെടുത്ത മരുന്നുകൾക്ക് 20 ശതമാനം വരെ വിലക്കുറവും ലഭ്യമാണ്. ഒപ്റ്റിക്കൽ വിഭാഗത്തിൽ കാഴ്ച പരിശോധനയും കണ്ണടകളും ആകർഷക നിരക്കിൽ ലഭ്യമാക്കുന്നുണ്ട്.
വിവിധ സ്പെഷ്യാലിറ്റികളിൽ പരിചയസമ്പന്നരായ ഡോക്ടർമാർ, അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ, അടിയന്തര ചികിത്സ, ഫാർമസി, ഒപ്റ്റിക്കൽ സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ഒരുക്കിയ സമഗ്ര ആരോഗ്യകേന്ദ്രമായാണ് “മെട്രോ സൂപ്പർ മെഡിക്കൽ കെയർ” പ്രവർത്തിക്കുന്നത്.
“എല്ലാവർക്കും ആരോഗ്യസംരക്ഷണം” എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിനായുള്ള സാമൂഹിക പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഭാവിയിൽ കൂടുതൽ ശാഖകൾ ആരംഭിക്കാനുള്ള പദ്ധതികളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *