General

ഒഐസിസി | ഇൻകാസ് തൃശൂർ ജില്ല ഗ്ലോബൽ കമ്മിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു

തൃശൂർ: ഒഐസിസി | ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ കമ്മിറ്റി ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കുന്നതിനായി തൃശൂർ ഡിസിസി ഓഫീസിൽ നേതൃയോഗം ചേർന്നു. ഡിസിസി ഓഫീസിൽ ലഭിച്ച ഒഐസിസി | ഇൻകാസ് കമ്മിറ്റിയുടെ ഓഫീസ് റൂം നവീകരണം സംബന്ധിച്ചും ഗ്ലോബൽ തലത്തിൽ ജില്ലാ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ക്രിയാത്മകമാക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു. ഉടൻ തന്നെ വിപുലമായ കമ്മിറ്റി വിളിക്കുന്നതിനും യോഗം തീരുമാനമെടുത്തു.

യോഗത്തിന് തൃശൂർ ജില്ലാ ഗ്ലോബൽ ചെയർമാൻ എൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആലത്തൂർ പാർലമെന്റ് ചെയർമാൻ സുഭാഷ്, ചാലക്കുടി പാർലിമെൻ് വൈസ് ചെയർമാൻ ടി.എ. നാസർ, എൻ.എ. ഹസ്സൻ,സുനിൽ ( യൂ ഏ ഇ ) പി.ടി. ജോസഫ്, അലക്സ്, ( ബാഹറിൻ) തുടങ്ങിയവർ പങ്കെടുത്തു. ഗ്ലോബൽ കമ്മിറ്റി ജില്ലാ വൈസ് ചെയർമാൻ സുരേഷ് ശങ്കർ (സൗദി) സ്വാഗതവും സെക്രട്ടറി ചന്ദ്രപ്രകാശ് എടമന ( യു എ.ഇ)നന്ദിയും പറഞ്ഞു. തുടർന്നു തൃശൂർ ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനായ വി കെ ശ്രീകണ്ഠൻ എംപി യുമായും മുൻ വടക്കാഞ്ചേരി എം എൽ ഏ. അനിൽ അക്കരയുമായും നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി.