റിസേര്‍ച്ച് സയൻ്റിസ്റ്റ് നിയമനം
തൃശ്ശൂര്‍: തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെൻ്റില്‍ ഐസിഎംആര്‍ പദ്ധതിയുടെ കീഴിലുള്ള വിആര്‍ഡിഎല്‍ ലേക്ക് റിസേര്‍ച്ച് സയൻ്റിസ്റ്റ് (മെഡിക്കല്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിൻ്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഓഗസ്റ്റ് 29 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487 2200310, 2200319 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.