സെപ്റ്റംബർ അവസാനത്തോടെ സംസ്ഥാനത്ത് കാലവർഷം പിൻവാങ്ങും
സംസ്ഥാനത്ത് ഇക്കൊല്ലം 12 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. മഴ മാറിയതോടെ പകൽ ചൂട് വർധിച്ചു. വർഷംതോറും സെപ്റ്റംബറിൽ ചൂട് വർദ്ധിക്കുന്നതായും, നിലവിലെ സാഹചര്യം ശക്തമായ വേനലിന്റെ മുന്നൊരുക്കമാണെന്നും, സെപ്റ്റംബർ അവസാനത്തോടെ കാലവർഷം പിൻവാങ്ങുന്നതോടെ ആ സമയത്ത് മഴ അല്പം കൂടുതൽ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.