കുവൈറ്റ് ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ലുലു വാലി ദീപാവലി 2024’ ആഘോഷങ്ങൾക്ക് തുടക്കമായി
കുവൈറ്റ്: കുവൈറ്റ് ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ലുലു വാലി ദീപാവലി 2024’ എന്ന പേരിൽ ഗംഭീരമായ പരിപാടികളോടെ ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചു. ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് ദീപാവലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനച്ചടങ്ങിനെത്തിയവർ വിവിധ കലാപരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. പരമ്പരാഗത നൃത്തം, സംഗീതം, കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന രംഗോലി മത്സരം, ദീപാവലി മധുരപലഹാര നിർമ്മാണ മത്സരം തുടങ്ങിയവ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി.
നവംബർ 5 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ, അലങ്കാരവസ്തുക്കൾ തുടങ്ങിയവയുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.