THRISSUR

വിജ്ഞാന കേരളം ജോബ് ഫെയർ ജൂൺ 21ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂൺ 21ന് ജോബ് ഫെയർ സംഘടിപ്പിക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എസ്.എസ്.എൽ.സി /പ്ലസ്.ടു /ഐ.ടി.ഐ / ഡിപ്ലോമ/ ബിരുദം/ എം.ബി.എ / ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 21 ന് രാവിലെ 9:30 ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം. സൗജന്യ ജോബ് ഫെയറിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ലിങ്ക്-
https://docs.google.com/forms/d/e/1FAIpQLSeiLrk_QTck5vip3NeJ7sonHZ-Jlo5jBJBAcyg0xDEKJHY01w/viewform?usp=header . ഫോൺ- 9495999675