ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ യോഗ ട്രെയിനിംഗ് സെന്റർ ആരംഭിച്ചു
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റിൽ യോഗാ ട്രെയിനിംഗ് സെന്റർ ആരംഭിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എസ്. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ യോഗാ സെന്റർ കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത്.
ജില്ലാ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. ലീനാ റാണി, നാഷണൽ ആയുഷ് മിഷൻ പ്രോഗ്രാം മാനേജർ ഡോ. നിഖില നാരായണൻ എന്നിവർ മുഖ്യാതിഥികളായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി. ജയ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. അയൂബ്, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം മിനി ഷാജി, പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ ഒ.ടി. സോന, സെക്രട്ടറി രഹനാ പി. ആനന്ദ്, പഞ്ചായത്തംഗങ്ങൾ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു



