THRISSUR

സ്നേഹക്കൂട് ചാരിറ്റബിൾ സൊസൈറ്റി ചികിത്സാ ധനസഹായം നൽകി

കഴിമ്പ്രം: കഴിമ്പ്രം വി.പി.എം. എസ്.എൻ.ഡി.പി ഹൈസ്കൂളിൻ്റെ 1990-91 ബാച്ച് അംഗങ്ങൾ രൂപീകരിച്ച സ്നേഹക്കൂട് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്യാൻസർ ബാധിതനായ എടമുട്ടം മംഗലത്ത് സുധീറിൻ്റെ മകൻ നവീനിന് ചികിത്സാ ധനസഹായം നൽകി. സൊസൈറ്റിയുടെ സെക്രട്ടറി ശിവകുമാർ, ട്രഷറർ മനോജ് പുളിക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹക്കീം, ജോബി, സിന്ധു സുനിൽ, മിനി എന്നിവർ ചേർന്ന് ₹50,000യുടെ ചെക്ക് നവീനിൻ്റെ അച്ഛനു കൈമാറി. സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഈ കൂട്ടായ്മ ഇതിനുമുന്പ് നിരവധി ആളുകൾക്ക് സാമ്പത്തികസഹായം നൽകി പിന്തുണയായിട്ടുണ്ട്.