THRISSUR

കേരള വനിതാ കമ്മീഷൻ തോട്ടം മേഖലാ ക്യാമ്പ് അതിരപ്പിള്ളിയിൽ ഇന്നും നാളെയും (19, 20)

കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന തോട്ടംമേഖല ക്യാമ്പ് 2025 ജൂൺ 19, 20 തീയതികളിൽ തൃശൂർ അതിരപ്പിള്ളി തോട്ടം മേഖലയിൽ നടക്കും. തോട്ടം മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കാനായി 19 ന് ശില്പശാലയും ഈ മേഖലയിൽ സർക്കാർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി 20 ന് ഏകോപനയോഗവും നടത്തും.

അതിരപ്പിള്ളി കാലടി ഗ്രൂപ്പ് ആശുപത്രി ഹാളിൽ 19 ന് രാവിലെ 10ന് ആരംഭിക്കുന്ന ശില്പശാല കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിജേഷ് അധ്യക്ഷനായിരിക്കും. വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ്, കാലടി ഗ്രൂപ്പ് മാനേജർ സി.ആർ. രഘു, അതിരപ്പിള്ളി എസ്റ്റേറ്റ് മാനേജർ ജിറ്റോ ജോസ്, ഓയിൽ പാം എസ്റ്റേറ്റ് മാനേജർ റോയ് എന്നിവർ സംസാരിക്കും. ആലുവ ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻ കെ.എസ്. രാജേഷ് ക്ലാസ് നയിക്കും. വനിതാ കമ്മീഷൻ ലോ ഓഫീസർ കെ. ചന്ദ്രശോഭ സ്വാഗതവും റിസർച്ച് ഓഫീസർ എ.ആർ. അർച്ചന നന്ദിയും പറയും.
അതിരപ്പിള്ളി കാലടി ഗ്രൂപ്പ് ആശുപത്രി ഹാളിൽ 20ന് രാവിലെ 10 ന് ആരംഭിക്കുന്ന ഏകോപനയോഗം വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിജേഷ് അധ്യക്ഷനായിരിക്കും. വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ്, കാലടി ഗ്രൂപ്പ് മാനേജർ സി.ആർ. രഘു, അതിരപ്പിള്ളി എസ്റ്റേറ്റ് മാനേജർ ജിറ്റോ ജോസ്, ഓയിൽ പാം എസ്റ്റേറ്റ് മാനേജർ റോയ്, വനിതാ കമ്മീഷൻ ലോ ഓഫീസർ കെ. ചന്ദ്രശോഭ എന്നിവർ സംസാരിക്കും.തുടർന്ന് നടക്കുന്ന ചർച്ചയ്ക്ക് റിസർച്ച് ഓഫീസർ എ.ആർ. അർച്ചന നേതൃത്വം നൽകും.