THRISSUR

അച്ഛൻ്റ ഓർമ്മക്കായി ജീവകാരുണ്യ പ്രവർത്തനവുമായി മകനും കുടുംബവും

സാമൂഹ്യ പ്രവർത്തകയും കലാകായിക മേഖലകളിൽ മികവുറ്റ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരിയായ ലീന ജോസിന് വീൽചെയർ നൽകിയാണ് ചൂലൂർ സ്വദേശി അരയംപറമ്പിൽ ദിനേഷും കുടുംബവും മാതൃകയായത്.
പിതാവ് അരയംപറമ്പിൽ ശങ്കരനാരായണൻ്റെ ഓർമ്മക്കായാണ് മകൻ ദിനേഷും കുടുംബവും ലീനക്ക് വീൽചെയർ നൽകിയത്‌. ഒരാഴ്ച്ച മുൻപാണ് പിതാവ് മരണപ്പെട്ടത്.മറ്റുള്ളവർക്ക് നന്മ ചെയ്യണമെന്ന അച്ഛൻ്റെ മോഹം മക്കളിലൂടെ നിറവേറ്റുകയാണ് ദിനേഷ്. ഭാര്യ സുദർശിനി, മക്കൾ അശ്വിൻ, അർജുനൻ, സഹോദരൻ സുനിൽകുമാർ അരയംപറമ്പിൽ, മാതാവ് ബേബി ശങ്കരനാരായണൻ, സഹോദരി ബീന തിലകൻ, അരവിന്ദൻ എ.എസ്, എ.എസ് ചാത്തുണ്ണി എന്നിവർ സന്നിഹിതരായിരുന്നു.ലീന  നന്ദി പറഞ്ഞു.