THRISSUR

വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

വായന പക്ഷാചരണത്തിൻ്റെ തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ് നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയായി. ബാലസാഹിത്യകാരന്‍ സി.ആര്‍ ദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പി.എന്‍ പണിക്കരുടെ ജന്മദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി ദാസിൻ്റെ ജന്മദിനമായ ജൂലൈ ഏഴ് വരെയാണ് വായന പക്ഷാചരണം. ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിൻ്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലാതല വായന പക്ഷാചരണം നടത്തുന്നത്.

തൃശ്ശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.കെ വേലായുധന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. യു. സലില്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടര്‍ ദുര്‍ഗ്ഗാദാസ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ.ജി ബാബുരാജ്, സാക്ഷരതാ മിഷന്‍ അസിസ്റ്റൻ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം സുബൈദ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ ഹാരിഫാബി, വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.എസ് പത്മജ, വിവേകോദയം ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം.ജി സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.