തളിക്കുളം ഇടശ്ശേരി സബ് സെൻ്റർ കെട്ടിട നിർമ്മാണോദ്ഘാടനം നിർവഹിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഇടശ്ശേരി സബ് സെൻ്ററിൻ്റെ കെട്ടിട നിർമ്മാണ ഉദ്ഘാടനം സി.സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നിലവിലുള്ള പഴക്കം ചെന്ന സബ് സെൻ്റർ പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം പണിയുന്നത്. ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 55,50,000 രൂപ ഹെൽത്ത് ഗ്രാൻഡ് വകയിരുത്തിയാണ് പ്രോജക്ട് രൂപീകരിച്ചിരിക്കുന്നത്. 1250 ചതുരശ്ര അടി വിസ്തീർണത്തിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ഓഫീസ് റൂം, ഇമ്മ്യൂണൈസേഷൻ റൂം, സ്റ്റോർ റൂം, വെയിറ്റിംഗ് ഏരിയ, ഇഞ്ചക്ഷൻ റൂം എന്നിവയും ഹാൾ, ബെഡ്റൂം, കിച്ചൻ എന്നിവ ഉൾപ്പെടുത്തിയ സ്റ്റാഫ് കോർട്ടേഴ്സ് റൂമും ചേർന്നാണ് കെട്ടിടത്തിൻ്റെ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് എന്നിവർ മുഖ്യാതിഥികളായി. അസിസ്റ്റൻറ് എൻജിനീയർ ടി.ജെ ജോൺസി പദ്ധതി വിശദീകരണം നടത്തി.
തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അനിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.എം മെഹബൂബ്, ബുഷറ അബ്ദുൾ നാസർ, സന്ധ്യ മനോഹരൻ, വാർഡ് മെമ്പർ വിനയ പ്രസാദ്, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബി.എസ് ശ്രീരേഖ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. വി.സി കിരൺ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുജീബ്, പഞ്ചായത്ത് സെക്രട്ടറി കെ.ആർ സിന്ധു എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി അധ്യാപകർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



