General

മോഹൻലാൽ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി

തൃപ്രയാർ: പ്രമുഖ സിനിമാ നടൻ മോഹൻലാൽ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ ദർശനം നടത്തി. രാവിലെ 4.30ന് എത്തിയ മോഹൻലാൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു ദർശനം നടത്തിയത്. തിരുനടയിൽ അമ്പും വില്ലും സമർപ്പിച്ച അദ്ദേഹം, മീനൂട്ട്, വെടിവഴിപാട്, അവിൽ നിവേദ്യം വഴിവാടുകളും ചെയ്തു. തുടർന്ന് മേൽശാന്തിയിൽ നിന്ന് തീർത്ഥവും പ്രസാദവും സ്വീകരിച്ച് ഉപദേവൻമാരെ തൊഴുതശേഷം അഞ്ചേകാലോടു കൂടി ക്ഷേത്രത്തിൽ നിന്നും മടങ്ങി.

ക്ഷേത്ര മാനേജർ മനോജ് കെ. നായർ മോഹൻലാലിന് തൃപ്രയാർ തേവരുടെ ഫോട്ടോ, ചാർത്തിയ കളഭം, ക്ഷേത്രത്തിന്റെ ഐതിഹ്യം വിശദീകരിക്കുന്ന പുസ്തകം എന്നിവ ഉപഹാരമായി നൽകി.

One thought on “മോഹൻലാൽ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി

  • Đọc bài xong phải ghé ngay **k9win casino** tạik9win để test thử. Giao diện mượt, cược dễ, slot thì cực kỳ hấp dẫn. Có ai đang chơi ở đây không, thấy ổn không chia sẻ với nha!

Comments are closed.