വലപ്പാട് സ്കൂൾ 87-88 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
തൃപ്രയാർ: വലപ്പാട് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 1987-88 ബാച്ച് 10-ആം ക്ലാസ്സിലെ പൂർവ്വ വിദ്യാർത്ഥികൾ “ഓർമ്മകൾ” എന്ന പേരിൽ തൃപ്രയാർ ലയൺസ് ക്ലബ്ബ് ഹാളിൽ മൂന്നാം വാർഷിക സംഗമം നടത്തി.
ഗീത, ശ്രീദേവി, രജനി, സനില, പ്രിയ, ശോഭ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിനീത്, മനേഷ് എന്നിവർ ഏകോപനം നിർവ്വഹിച്ചു. സ്മിത ശ്യാം നന്ദി രേഖപ്പെടുത്തി.
കർഷക നൃത്തം, തിരുവാതിര, ഒപ്പന, നാടൻപാട്ട്, സിനിമാഗാനങ്ങൾ തുടങ്ങിയ ഹൃദയസ്പർശിയായ കലാപരിപാടികൾ സംഗമത്തിന് ഉത്സവ അന്തരീക്ഷം നൽകി.



