THRISSUR

നാട്ടിക ഇയ്യാനി ശ്രീഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹവനം നടത്തി

നാട്ടിക: നാട്ടികയിലെ പ്രശസ്തമായ ഇയ്യാനി ശ്രീഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹവനം ഭക്തിപൂർണ്ണമായി നടന്നു. ക്ഷേത്രം മേൽശാന്തി എൻ. എസ്. ജോഷിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ഗണപതിഹവനത്തിൽ വൈശാഖ്, സുനന്ദ്, അനഘ് എന്നിവർ ശാന്തിമാരായി സഹായം നിർവഹിച്ചു. നിരവധി ഭക്തജനങ്ങൾ ഈ വിശേഷാനുഷ്ഠാനത്തിൽ പങ്കെടുത്തു.

ക്ഷേത്രം രക്ഷാധികാരികളായ ഇ. എൻ. കെ. തിലകൻ, ഡോ. സുരേഷ് ബാബു, രാമകൃഷ്ണൻ ഈയ്യാനിത്തറ, ജയതിലകൻ ഇയ്യാനി, പ്രസിഡണ്ട് ഇ. കെ. സുരേഷ്, വൈസ് പ്രസിഡണ്ട് ഐ. ആർ. രാജു, സെക്രട്ടറി സുരേഷ് ഇയ്യാനി, ജോയിൻ്റ് സെക്രട്ടറി ഇ. എൻ. പ്രദീപ് കുമാർ, ഖജാൻജി ഇ. എൻ. ടി. സ്നിതീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.