ചില്ലി ചിക്കൻ വിഷയത്തിൽ ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ
തളിക്കുളം: ചില്ലി ചിക്കനിൽ സോസ് കൂടിയെന്നാരോപിച്ച് തളിക്കുളം ചിക്ക് സിറ്റി ഹോട്ടലിലെ ജീവനക്കാരൻ ഷാജഹാനെ മർദ്ദിച്ചതിനെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ 24 വയസ്സുള്ള അന്യസംസ്ഥാന തൊഴിലാളി ഷാജഹാനെ എങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായും, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം സംഘടന ശക്തമായ സമര പരിപാടികളിലേക്ക് കടക്കും എന്നും അസോസിയേഷൻ പ്രതിഷേധയോഗത്തിൽ അറിയിച്ചു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അക്ഷയ എസ്. കൃഷ്ണ, പ്രസിഡണ്ട് ആർ. എ. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.



