സമഗ്ര സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനകളും തളിക്കുളം നീതി ലാബിൽ ആരംഭിച്ചു
തളിക്കുളം സഹകരണ ബാങ്കും, കൊച്ചിൻ ക്യാൻസർ സൊസൈറ്റിയും, ഹെൽത്ത് എയ്ഡ് മതിലകവും സംയുക്തമായി സംഘടിപ്പിക്കുന്ന സധൈര്യം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു.
തളിക്കുളം സെൻ്ററിൽ കൗസല്യ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന നീതി ലാബിലാണ് പരിശോധന നടക്കുന്നത്. ജൂലൈ 21 മുതൽ ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ സമഗ്ര സ്തനാർബുദ ബോധവൽക്കരണം, ഐബ്രെസ്റ്റ് പരിശോധന, സൗജന്യ മാമോഗ്രാം, അൾട്രാ സൗണ്ട് സ്കാനിങ് ഉണ്ടായിരിക്കും.
ബാങ്ക് പ്രസിഡണ്ട് ടി.എൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. കല, ബാങ്ക് വൈസ് പ്രസിഡണ്ട് വിനയപ്രസാദ്, സെക്രട്ടറി പി.എസ്.സിമി സംസാരിച്ചു. ഡയറക്ടർ മാരായ ഷൈലേഷ് ദിവാകരൻ, പി.എം.കാദർ കുഞ്ഞി, ഇ.വി.എസ്.സ്മിത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



