എ.വി. അനൂപിന് യോഗിനി മാത സേവാ കേന്ദ്രത്തിൻ്റെ ആദരം
സമൂഹ സേവനത്തിനുള്ള സംഭാവനകൾക്ക് ആദരവ്
തൃപ്രയാർ: വ്യവസായ രംഗത്തും സാംസ്കാരിക മേഖലയിലും സാമൂഹിക സേവന മേഖലയിലും തനതായ സ്ഥാനം നേടിയ ഡോ. എ.വി. അനൂപിന് യോഗിനി മാത സേവാ കേന്ദ്രം ഔപചാരികമായി ആദരവ് പ്രകാശിപ്പിച്ചു. വ്യവസായ മേഖലയിലെ പ്രമുഖനായ അനൂപ്, മെഡിമിക്സ് ബ്രാന്റിൻ്റെ ചെയർമാനും, ചലച്ചിത്രനിർമാതാവും, നടനും എഴുത്തുകാരനും അറിയപ്പെടുന്നു. ശ്രീനാരായണ ദർശനത്തോടുള്ള ആത്മബന്ധം കൊണ്ടും അദ്ദേഹം ശ്രദ്ധേയനാണ്.
യോഗിനി മാത ബാലികാസദനത്തിലെ വിദ്യാർത്ഥിനികളുടെ ഈശ്വര പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. സെക്രട്ടറി പി.ആർ. രവി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എ.പി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കപിലാശ്രമം തൃപ്രയാറിലെ സ്വാമി തേജസ്വരൂപാനന്ദൻ അനുഗ്രഹ പ്രഭാഷണം നടത്തി.
സി.ബി. പ്രകാശൻ തന്ത്രി (ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദീക സംഘം) ആശംസകൾ അർപ്പിച്ചു.
എൻ.ഡി. ധനേഷ്, സേതുമാധവൻ, ശോഭ സുബിൻ തുടങ്ങിയവർ അനൂപിനെക്കുറിച്ച് സംസാരിച്ചു. മംഗളപത്രവും സ്മാരകവും അർപ്പിച്ച് അനൂപിന് ആദരവ് സമ്മാനിച്ചു.
ചടങ്ങിൽ മുൻ സെക്രട്ടറി കൂടിയാണ് നിലവിലെ വൈസ് പ്രസിഡണ്ടായ എൻ.എസ്. സജീവ് നെയും ആദരിച്ചു. നന്ദി പ്രസംഗം ജോയിൻ്റ് സെക്രട്ടറി എം.ഡി. സുനിൽകുമാർ നിർവഹിച്ചു.



