തൃപ്രയാർ പോളിടെക്നിക് 1975–78 ബാച്ച് കുടുംബ സംഗമം സൗഹൃദത്തിൻ്റെ ആഘോഷമായി
തൃപ്രയാർ പോളിടെക്നിക് കോളേജിലെ 1975 – 78 ബാച്ചിലെ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമം സന്തോഷപൂർണമായി നടന്നു. നാട്ടിക സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന പരിപാടിക്ക് കെ.കെ. സത്യൻ, മുഹമ്മദ് സഗീർ, കൈലാസ ദേവൻ, രാജൻ ആർ.എ, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.സ്നേഹവിരുന്നും നടന്നു. അര നൂറ്റാണ്ടായി നിലനിൽക്കുന്ന ബന്ധങ്ങൾ പുതുക്കി, വീണ്ടും കണ്ടുമുട്ടാനുള്ള പ്രതീക്ഷയോടെ സംഗമം സമാപിച്ചു.



