കുവൈറ്റ് കെഎംസിസി കൈപ്പമംഗലം നാട്ടിക മണ്ഡല സംയുക്ത സമ്മേളനം
കുവൈറ്റ് കെഎംസിസി കൈപ്പമംഗലം നാട്ടിക മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനം ഫർവ്വാനിയ ദജീജ് മെട്രോ മെഡിക്കൽ സെൻറർ കോപ്പറേറ്റ് ഹാളിൽ സംഘടിപ്പിച്ചു. കെഎംസിസി കൈപ്പമംഗലം മണ്ഡലം പ്രസിഡണ്ട് ഹംസക്കുട്ടി അധ്യക്ഷത വഹിച്ച സമ്മേളനം കെഎംസിസി കുവൈറ്റ് പ്രസിഡണ്ട് സയ്യിദ് നാസർ നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. അസീസ് തിക്കോടി മുഖ്യപ്രഭാക്ഷണം നടത്തി. കെഎംസിസി സംസ്ഥാന നേതാക്കളായ ഹാരിസ് വള്ളിയോത്ത് , ഫറൂഖ് അമദാനി , എം കെ അബ്ദുറസാഖ് , ഗഫൂർ വയനാട് , സലാം പട്ടാമ്പി , ഇക്ബാൽ മാവിലാടം, തൃശൂർ ജില്ലാ നേതാക്കളായ ഹബീബുള്ള മുറ്റിച്ചൂർ, മുഹമ്മദ് അലി ചെറുത്തിരുത്തി, ആബിദ് അൽ ഖാസ്മി ആശംസകൾ നേർന്ന് സംസാരിച്ചു. അനസ് പി.യു സ്വാഗതവും ബദറുദീൻ മുറ്റിച്ചൂർ നന്ദിയും പറഞ്ഞു.



