KUWAITMIDDLE EAST

വയനാട് പുനരധിവാസം; ഓ ഐ സി സി കുവൈറ്റ് ഭവനം നൽകും

വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് വയനാട് എം.പി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ 100 ഭവനം നിർമിച്ചുകൊടുക്കുന്ന പദ്ധതിയിലേക്ക് ഒഐസിസി കുവൈറ്റ് നൽകുന്ന ആദ്യ ഭവനത്തിനുള്ള സഹായം ഓഗസ്റ്റ് 22 ന് നടക്കുന്ന “വേണു പൂർണിമ ” പരിപാടിയിൽ എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ എം.പിയുടെ സാന്നിധ്യത്തിൽ കുവൈറ്റിലെ പൊതു സമൂഹത്തെയും ഒഐസിസി പ്രവർത്തകരെയും സാക്ഷി നിർത്തി മുൻ മന്ത്രിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ എ.പി. അനിൽ കുമാറിന് കൈമാറും. കെപിസിസി ജനറൽ സെക്രട്ടറിയും കുവൈറ്റിന്റെ ചുമതലയുമുള്ള അഡ്വ. അബ്ദുൾ മുത്തലിബ്, മറിയ ഉമ്മൻ ചാണ്ടി എന്നിവരും പരിപാടിയിൽ പങ്കെടുക്കും. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഒഐസിസി കുവൈറ്റ് നൽകുന്ന മികച്ച പൊതുപ്രവർത്തകനുള്ള ”പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം” കെ.സി. വേണുഗോപാൽ എം.പി ക്ക് അതെ ദിവസം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ സമ്മാനിക്കും. കൂടാതെ കേരളത്തിലെ പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന കലാപരിപാടികളും നടക്കുമെന്ന് ഒഐസിസി കുവൈറ്റ് പ്രസിഡണ്ട് വർഗീസ് പുതുകുളങ്ങര `അറിയിച്ചു. വർഗീസ് ജോസഫ് മാരാമൺ , ജോയ് ജോൺ തുരുത്തികര, സുരേഷ് മാത്തൂർ , എം എ നിസ്സാം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.