General

ഗ്രാൻഡ് ഹൈപ്പറിന്റെ ഖൈത്താനിലെ വിപുലീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു

കുവൈറ്റ് : ഖൈത്താനിലെ ഗ്രാൻഡ് ഹൈപ്പറിന്റെ വിപുലീകരിച്ച ശാഖ പ്രവർത്തനം ആരംഭിച്ചു. ഇരുനിലകളിലായി മൂവായിരത്തി ഇരുനൂറ് ചതുരശ്ര മീറ്ററിലാണ് വിപുലീകരിച്ച ശാഖാ പ്രവർത്തനം ആരംഭിച്ചത്.
ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറയ്‌ക്കൊപ്പം ശൈഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

അയ്യൂബ് കച്ചേരി (റീജിയണൽ ഡയറക്ടർ-കുവൈറ്റ്) ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, മുഹമ്മദ് അൽ മുതൈരി, മുഹമ്മദ് സുനീർ (സിഇഒ), തെഹ്‌സീർ അലി (ഡിആർഒ), മുഹമ്മദ് അസ്ലം (സിഒഒ), അമാനുല്ല (ഡയറക്ടർ, ലാംകോ) എന്നിവർക്ക് പുറമെ മറ്റ് മുതിർന്ന മാനേജ്‍മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. ഉന്നത ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങൾ സൗകര്യ പ്രദമായ ഷോപ്പിംഗ് അനുഭവത്തോടെ പരമാവധി വിലക്കുറവിൽ ഉപഭോക്താക്കളിലേക്കു എത്തിക്കുക എന്ന ഗ്രാൻഡ് ഹൈപ്പറിന്റെ പ്രഖ്യാപിത നയത്തിന് അടിസ്ഥാനത്തിലുള്ള വിപുലീകരണം ആണിതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.