THRISSUR

എളവള്ളി ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണം ചെയ്തു

എളവള്ളി ഗ്രാമപഞ്ചായത്തിൽ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം പദ്ധതിക്ക് തുടക്കമായി. കാലിത്തീറ്റ വിതരണം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. 2025-26 വാർഷിക ജനകീയസൂത്രണ പദ്ധതിയിൽ പെടുത്തി അഞ്ചുലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കറവപ്പശുക്കൾക്ക് ഓരോ മാസവും രണ്ടു ചാക്ക് തീറ്റ വീതം അഞ്ചുമാസക്കാലത്തേക്ക് 5000 രൂപ സബ്സിഡി നൽകുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി 100 ക്ഷീര കർഷകർക്കാണ് പ്രയോജനം ലഭിക്കുക. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. തൃശ്ശൂർ അസി.കളക്ടർ സ്വാതി റാത്തോഡ് മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ടി.സി.മോഹനൻ, പി.എം.അബു, ഷാലി ചന്ദ്രശേഖരൻ, വെറ്ററിനറി സർജൻ ഡോ അനിഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.