THRISSUR

ലഹരിക്കെതിരെ ഫുട്‌ബോള്‍ മത്സരം

എക്‌സൈസ് വിമുക്തി ടീമും സ്പിരിച്ച്വല്‍ ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ആനന്ദമാര്‍ഗ ടീമും തമ്മില്‍ ലഹരിക്കെതിരെ ‘ജീവിത ലഹരി’ എന്ന സന്ദേശ പ്രചരണാര്‍ത്ഥം ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. തൃശ്ശൂര്‍ പാലസ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എക്‌സൈസ് വിമുക്തി ടീം രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ചു. മത്സരത്തിനുശേഷം നിര്‍ദ്ധനരായ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായ വിതരണവും ക്ലബ്ബുകള്‍ക്ക് ഫുട്‌ബോള്‍ വിതരണവും നടത്തി. ദീര്‍ഘകാലമായി കേരള എക്‌സൈസ് ടീമിൻ്റെ ക്യാപ്റ്റനായിരുന്ന അബ്ദുള്‍ ജബാറിനെ പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മാര്‍ട്ടിന്‍ മാത്യു ആദരിച്ചു.