എടമുട്ടം ക്രിസ്തുരാജ ദൈവാലയ ഇടവക ജനങ്ങൾ പ്രതിക്ഷേധ റാലിനടത്തി
എടമുട്ടം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ നേരിട്ട അതിക്രമത്തിനെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിലെ ഇടവകജനങ്ങൾ പ്രതിഷേധ റാലി സംഘടിപ്പിച്ചു. 2025 ഓഗസ്റ്റ് 2-ന് വൈകീട്ട് 6.30ന് ക്രിസ്തുരാജ ദൈവാലയത്തിൽ നിന്ന് ആരംഭിച്ച മെഴുകുതിരി കത്തിച്ച റാലി, പുളിഞ്ചോട് സെന്ററിൽ സമാപിച്ചു. പ്രതിക്ഷേധ റാലിക്ക് ഇടവക വികാരി റവ. ഫാ. ജീബിൻ നായത്തോടൻ നേതൃത്വം നൽകി. ഇടവക ട്രസ്റ്റിമാരായ ടോണി താടിക്കാരൻ, ആന്റണി ആയിനിക്കൽ, കേന്ദ്ര സമിതി പ്രസിഡണ്ട് ബെന്നി ആലപ്പാട്ട്, മറ്റ് സംഘടനാ ഭാരവാഹികൾ, ഇടവക നിവാസികൾ തുടങ്ങിയവർ റാലിയിൽ സജീവമായി പങ്കെടുത്തു.



