THRISSUR

തൃശ്ശൂര്‍ ജില്ലാ ക്ഷീരസംഗമം സ്വാഗത സംഘം രൂപീകരിച്ചു

2025-26 വര്‍ഷത്തെ തൃശ്ശൂര്‍ ജില്ലാ ക്ഷീരസംഗമം സ്വാഗത സംഘത്തിൻ്റെ രൂപീകരണ യോഗം വി.ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ പി സി കെ ഓഡിറ്റോറിയത്തില്‍ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധാ ദിലീപിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജില്ലാ ക്ഷീരവികസന വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സി. ശാലിനി പദ്ധതി വിശദീകരണം നടത്തി.

ജില്ലാ ക്ഷീരസംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ജനറല്‍ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ബെന്നി ബഹന്നാൻ എം പി, വി ആർ സുനിൽകുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് എന്നിവർ രക്ഷാധികാരികളായും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് ചെയർപേഴ്സനായും, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി വൈസ് ചെയർപേഴ്സനായും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസാ തോമസ് ജനറൽ കൺവീനറുമായ ജനറൽ കമ്മിറ്റിയാണ് രൂപീകരിച്ചത്. ജില്ലയിലെ ജനപ്രതിനിധികള്‍,വിവിധ ക്ഷീര സംഘം പ്രസിഡണ്ടുമാര്‍, ഭരണസമിതി അംഗങ്ങള്‍, ക്ഷീര സംഘം ജീവനക്കാര്‍, ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടങ്ങുന്ന 12 സബ് കമ്മിറ്റികളും രൂപീകരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം പി കെ ഡേവിസ് മാസ്റ്റർ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അനിൽകുമാർ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് അമ്മനത്ത്, ബ്ലോക്ക് മെമ്പർമാരായ വിജയലക്ഷ്മി വിനയചന്ദ്രൻ, അസ്മാബി ലത്തീഫ്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിയോ ഡേവിസ്, മിൽമ ഭരണസമിതി അംഗങ്ങളായ താര ഉണ്ണികൃഷ്ണൻ, ടി എൻ സത്യൻ, ഇ.ആർ.സി.എം.പി.യു മെമ്പർ എൻ.ആർ രാധാകൃഷ്ണൻ, സർക്കിൾ സഹകരണ യൂണിയൻ മെമ്പർ സുഭ്രൻ, കേരള ഫീഡ്സ് ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ പി പി ഫ്രാൻസിസ്, വെള്ളാങ്ങല്ലൂർ സംഘം പ്രസിഡണ്ട് ടി.എ ഹുസൈൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് സീനിയർ ക്ഷീരവികസന ഓഫീസർ പി എഫ് സെബിൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ക്ഷീരസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ല ക്ഷീര സംഗമം സെപ്റ്റംബർ 24 മുതൽ 26 വരെ വെള്ളാങ്ങല്ലൂർ പി. സി. കെ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.