ചേർക്കരയിൽ 79-മത് സ്വാതന്ത്ര്യദിനാഘോഷം
ചേർക്കര ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന 79-മത് സ്വാതന്ത്ര്യദിനാഘോഷത്തിൽ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇയ്യാനി ഞായക്കാട്ട് തിലകൻ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
നാട്ടിക ഈസ്റ്റ് യു.പി.എസ്. സ്കൂളിലും ചേർക്കര അംഗനവാടിയിലും വർഷങ്ങളായി തുടർന്നു വരുന്ന പായസവിതരണം ഇത്തവണയും നടന്നു.
ചടങ്ങിൽ ചേർക്കര സംരക്ഷണ സമിതി അംഗങ്ങളായ ആനന്ദൻ വെങ്ങാലി, ഹരി ബ്ലാഹയിൽ, വേണുഗോപാൽ, ജയദേവൻ എന്നിവർ സംസാരിച്ചു.



