THRISSUR

കുന്നംകുളം നഗരസഭ സ്വാതന്ത്ര്യദിനം ആലോഷിച്ചു

കുന്നംകുളം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷം വര്‍ണാഭമായി. രാവിലെ ഒമ്പത് മണിക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ നഗരസഭ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയഗാനാലാപനവും നടന്നു.

വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധിക്കളായ കെ.കെ മുരളി, ബിജു സി.ബേബി, ബീന രവി, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി കെ.ബി വിശ്വനാഥന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ കെ.സി ബാബു, സി.ഐ ഇട്ടിമാത്യു, സി.വി ബേബി, സുബ്രഹ്മണ്യന്‍, ഉണ്ണികൃഷ്ണന്‍, വൈസ് ചെയര്‍മാന്‍മാരായ ഇ.പി കമറുദ്ധീന്‍, തോമസ് മണ്ടുമ്പാല്‍, സണ്ണി, ക്ലീന്‍സിറ്റി മാനേജര്‍ എ.വി അജിത്, മറ്റ് ജീവനക്കാര്‍, കുടുംബശ്രീ, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.