കടങ്ങോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
ഭിന്നശേഷി സമൂഹത്തിൻ്റെ സർഗാവിഷ്കാരങ്ങൾക്ക് പൊതുവേദിയൊരുക്കി അവരെ മുഖ്യധാരയിലേക്ക് ഉയർത്താനും തുല്യനീതി ഉറപ്പാക്കാനുമായി കടങ്ങോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ജലീൽ ആദൂർ കലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മീന സാജൻ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി ജനതയോടുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം വരുത്താനും, സഹതാപത്തിനു പകരം അവരെ ചേർത്തുപിടിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുകയുമാണ് കലോത്സവം ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എസ് പുരുഷോത്തമൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം അധ്യക്ഷ ലളിത ഗോപി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രമണി രാജൻ, ടി.പി.ലോറൻസ്, ബീന രമേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ മണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഗഫൂർ കടങ്ങോട്, സി.വി.സുഭാഷ്, രമ്യ ഷാജി, മൈമൂന ഷെബീർ, ടെസ്സി ഫ്രാൻസിസ്, കെ.ആർ സിമി ഐ.സി.ഡി.എസ് സൂപ്പർ വൈസർ എം.വി ലീജ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.



