THRISSUR

അവണൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഉദ്ഘാടനം ചെയ്തു

അവണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15 ലെ 117 ആം നമ്പർ കാരോർ അംഗനവാടി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു.

എംഎൽഎ യുടെ 2022-23 വർഷത്തെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം ചിലവഴിച്ചാണ് അങ്കണവാടി നിർമിച്ചത്. വരാന്ത, ക്ലാസ്സ് റൂം, ഓഫീസ് റൂം, ഡൈനിങ് റൂം, കിച്ചൻ സ്റ്റോറൂം, കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന രണ്ട് ടോയ്ലറ്റുകൾ, വാഷ് ഏരിയ എന്നിവ ഉൾപ്പെടുന്ന 694 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്.

അവണൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് അംഗവുമായ എൻ. കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോംസൺ തലക്കോടൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. വി ബിജു, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് സി ഡി പി ഒ ശരണ്യ തുടങ്ങിയവർ പങ്കെടുത്തു.