THRISSUR

വിദ്യാർത്ഥികൾക്ക് സാമ്പത്തിക സാക്ഷരതാ ക്ലാസുമായി വനിതാ ശിശു വികസന വകുപ്പ്

വനിതാ ശിശുവികസന വകുപ്പ്, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, മിഷൻ ശക്തിക്ക് കീഴിലുള്ള ‘സങ്കൽപ്: ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വുമൺ’ എന്നിവയുടെ ആഭിമുഖ്യത്തിൽ, തൃശ്ശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് ഇൻ എഡ്യൂക്കേഷൻ (ഐ.എ.എസ്.ഇ) കോളേജിൽ സാമ്പത്തിക സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ഹാപ്പി പി.വി. പരിപാടി ഉദ്ഘാടനം ചെയ്തു. ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ അജയ് ഇ.കെ., ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ സണ്ണി എ.പി. എന്നിവർ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിവരങ്ങൾ നൽകി. വരുമാനം, ചെലവ്, സമ്പാദ്യം, നിക്ഷേപം തുടങ്ങിയ അടിസ്ഥാന ആശയങ്ങളെക്കുറിച്ചും, ലക്ഷ്യാധിഷ്ഠിത സാമ്പത്തിക ആസൂത്രണം, വിവിധതരം നിക്ഷേപ മാർഗ്ഗങ്ങളായ സ്ഥിര നിക്ഷേപങ്ങൾ, ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ എന്നിവയെക്കുറിച്ചും അവർ വിശദീകരിച്ചു.

ജില്ലാ മിഷൻ കോർഡിനേറ്റർ പി.ഡി വിൻസൻ്റ്, സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി ബി.എസ് സുജിത്, ബി.എഡ്. ഒന്നാം വർഷ വിദ്യാർത്ഥി നിജേഷ്, ബി.എഡ് സോഷ്യൽ സയൻസ് വിദ്യാർത്ഥിനി സ്നേഹ എന്നിവർ സംസാരിച്ചു. നൂറിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.