പി.ജി/യു.ജി സീറ്റ് ഒഴിവ്
മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പി.ജി/ യു.ജി പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. യു.ജി പ്രോഗ്രാമായ ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.കോം ബി.ഐ.എസ്, ബി.കോം ഫിനാൻസ്, ബി.കോം ടാക്സേഷൻ എന്നീ കോഴ്സുകളിലും പി.ജി പ്രോഗ്രാമായ എം.എസ്.സി കംപ്യൂട്ടർ സയൻസ്, എം.എസ്.സി ഇലക്ട്രോണിക്സ്, എം.കോം ഫിനാൻസ് എന്നീ കോഴ്സുകളിലുമാണ് സീറ്റുകൾ ഒഴിവുള്ളത്. താത്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ- 8547005046, 0479 2304494



