THRISSUR

ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജിൽ വിവിധ ബിരുദ കോഴ്‌സുകളിൽ ഒഴിവ്

ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിൽ 2025-26 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ കോഴ്‌സുകളിൽ (യു.ജി. ഹോണേഴ്‌സ്) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ 2025 ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി അതത് വകുപ്പ് മേധാവികൾക്ക് മുൻപാകെ ഹാജരാകണം.

ബി.എസ്.സി ഫിസിക്‌സ് കോഴ്‌സിൽ എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റും ഒ.ബി.എക്സ് വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. ബി.എസ്.സി ഫിസിക്സിൽ എസ്.ടി വിഭാ​ഗത്തിൽ രണ്ടും ഒ.ബി.എക്സ് വിഭാ​ഗത്തിൽ ഒന്നും ബി.എസ്.സി ബോട്ടണിയിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റും ബി.എസ്.സി കെമിസ്ട്രിയിൽ എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റും ഒ.ബി.എക്സ് വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. ബി.എ സംസ്‌കൃതം കോഴ്‌സിൽ എൽ.സി (1), എസ്.ടി (2), പി.ഡബ്ല്യു.ഡി (3) എന്നിങ്ങനെയാണ് ഒഴിവുകൾ. ബി.എ ഇക്കണോമിക്‌സ് കോഴ്‌സിൽ പി.ഡബ്ല്യു.ഡി വിഭാഗത്തിൽ രണ്ട് സീറ്റും , ബി.എ മലയാളം കോഴ്‌സിൽ എസ്.ടി വിഭാഗത്തിൽ മൂന്ന് സീറ്റും ഒഴിവുണ്ട്. കൂടാതെ, ബി.ബി.എയിൽ എൽ.സി (1), എസ്.ടി (2) സീറ്റുകളും , ബി.കോം കോഴ്‌സിൽ എസ്.ടി (2), ഒ.ബി.എക്സ് (1) എന്നിങ്ങനെ സീറ്റുകൾ ഒഴിവുണ്ട്.

താത്പര്യമുള്ള വിദ്യാർത്ഥികൾ ആ​ഗസ്റ്റ് 20ന് ഉച്ചയ്ക്ക് രണ്ട് മണിക്കുള്ളിൽ അതത് വകുപ്പ് മേധാവികൾക്ക് മുമ്പാകെ ഹാജരാകണം. ഫോൺ- 0466 2212223