THRISSUR

എസ്. എൻ. പുരം പഞ്ചായത്തിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം; വാട്ടർ എ.ടി.എം. സ്ഥാപിച്ചു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന വാട്ടർ എ.ടി.എം. സ്ഥാപിച്ചു. പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് ഈ സംരംഭം നടപ്പാക്കിയത്. എസ്. എൻ. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എസ്. മോഹനൻ വാട്ടർ എ.ടി.എം. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സജിത പ്രദീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എസ്. എൻ. പുരം പള്ളിനടയിൽ സ്ഥാപിച്ച വാട്ടർ എ.ടി.എമ്മിൽ നിന്ന് പൊതുജനങ്ങൾക്ക് ഒരു രൂപയ്ക്കും അഞ്ച് രൂപയ്ക്കും വെള്ളം ലഭിക്കും.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എ. നൗഷാദ് സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. അയ്യൂബ്, പഞ്ചായത്തം​ഗം രമ്യ പ്രദീപ് തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു.