THRISSUR

വനിതാ കമ്മീഷൻ സിറ്റിംഗ് 22 പരാതികൾ തീർപ്പാക്കി

വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. സതീദേവിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിതാ കമ്മീഷൻ സിറ്റിംഗിൽ 68 പരാതികളിൽ 22 എണ്ണം തീർപ്പാക്കി. 37 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. ഒമ്പതു പരാതികൾ പോലീസ് റിപ്പോർട്ടിംഗിനായി കൈമാറി. പാനലിൽ സംസ്ഥാന വനിതാ കമ്മീഷന്‍ ഡയറക്ടർ ഷാജി സുഗുണൻ ഐ പി എസ്, വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. വിനോദ്, അഡ്വ. ബിന്ദു രഘുനാഥ്, അഡ്വ. സജിത, കൗൺസിലർ മാല രമണൻ തുടങ്ങിയവർ പങ്കെടുത്തു.