താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഓണസമ്മാനം നൽകി
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഓണസമ്മാന വിതരണം നടന്നു. ‘ഹൃദയത്തിലെന്നും എൻ്റെ ഗ്രാമം’ പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർ, അംഗൻവാടി അധ്യാപകർ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങൾ, എ.ഡി.എസ്. പ്രസിഡണ്ട് എന്നിവർക്ക് ഓണസമ്മാനം നൽകി.
കരിപ്പാറ സരളപുഷ്പാംഗധൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഓണസമ്മാന വിതരണോദ്ഘാടനം നിർവഹിച്ചു. ബ്യൂട്ടി സിൽക്ക്സ് സിഇഒ റാസിഖ് സെയ്തുമുഹമ്മദ് മുഖ്യാതിഥിയായിരുന്നു.
എ.ഡി.എസ്. പ്രസിഡണ്ട് വിജയപ്രകാശൻ, തൊഴിലുറപ്പ് തൊഴിലാളി പ്രതിനിധി ഗിരിജ കൊടപ്പുള്ളി, അംഗൻവാടി വർക്കർമാരായ അഞ്ചു കെ.ബി., അഷ്ടമി ഹെൽപ്പർമാരായ ഗീത, നിമ്മി, ഹരിതകർമ്മസേന അംഗങ്ങളായ ലിറ്റ ജോസ്, രമ മണികണ്ഠൻ, തൃപ്രയാർ സർഗ്ഗസംസ്കൃതി ചെയർമാൻ ജയൻ ബോസ്, സൗഹൃദ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് പോൾ ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
കിസ്മത്ത് പിയൂസ്, സജിത സുനിൽ, ലില്ലി ജോസ്, വത്സല അശോകൻ, ലൂയിസ് താണിക്കൽ, വിൻസെൻ്റ് കുണ്ടുകുളങ്ങര, റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി.



