THRISSUR

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രാദേശിക തൊഴില്‍മേള നടത്തി

വിജ്ഞാന കേരളം, വിജ്ഞാന തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ തൊഴില്‍മേള വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.

ഓണത്തിന് ഒരു ലക്ഷം തൊഴില്‍ പദ്ധതിയുടെ ഭാഗമായാണ് പ്രാദേശിക തൊഴില്‍മേള നടത്തുന്നത്. തൊഴില്‍മേളയില്‍ ഇരുപതോളം തൊഴില്‍ദാതാക്കള്‍ പങ്കെടുത്തു. മുന്നൂറോളം തൊഴില്‍ അന്വേഷകര്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന പഞ്ചായത്തുകളുടെ യുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള സംഘടിപ്പിച്ചത്. പ്രാദേശികമായുള്ള തൊഴിലുകള്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി ജോലി ഉറപ്പാക്കുകയാണ് വിജ്ഞാന കേരളം പദ്ധതിയിലൂടെ. ഇന്റര്‍വ്യൂവില്‍ തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനവും നല്‍കും.