THRISSUR

വെള്ളിലംകുന്ന് കമ്മ്യൂണിറ്റി ഹാൾ നവീകരണോദ്ഘാടനം

മുരിയാട് ഗ്രാമപഞ്ചായത്തിലെ വെള്ളിലംകുന്ന് കമ്മ്യൂണിറ്റി ഹാളിൻ്റെ നവീകരണ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. പട്ടികജാതി വികസന വകുപ്പ് കോർപ്പസ് ഫണ്ട് 2024–25 പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കുന്നത്.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ എന്നിവർ മുഖ്യാതിഥികളായി.

ഗ്രാമപഞ്ചായത്ത് ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ കെ. യു. വിജയൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീന രാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർ മണി സജയൻ, വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത്ത്, എ.ഇ. ബിന്ദു സതീശൻ, പട്ടികജാതി വികസന ഓഫീസർ പി. യു. ചൈത്ര, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു