THRISSUR

നാട്ടിക ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി കുടുംബസംഗമം നടത്തി

നാട്ടിക: ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി കുടുംബസംഗമം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രിൻസിപ്പൽ ഇൻചാർജ് ആര്യയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

റവന്യൂ-ഭവന വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ മുഖ്യാതിഥിയായിരുന്നു.

മേഖലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

സെക്രട്ടറി വി.ആർ. പ്രഭപ്രമീല സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് പ്രദീപ്‌ലാൽ ആശംസകൾ അറിയിച്ചു. ട്രഷറർ ഷിറാസ് കാവുങ്ങൽ നന്ദി രേഖപ്പെടുത്തി.

ടി.ആർ. ഹാരി, ലാൽസിംഗ് ഇയ്യാനി, സുചീന്ദ് പുള്ളാട്ട്, ഗിലാൽ ഗോപീ, യു.കെ. ഗോപാലൻ, ഡോ. ശങ്കരനാരായണൻ, രാധാകൃഷ്ണൻ, എം.ബി. സജീവൻ, ദിവാസ് അലക്കൽ, മോഹസീൻ പാണ്ടികശാല, സുഹാസ്, ഡോ. സുഭാഷിണി മഹാദേവൻ, സി.കെ. ഗോപൻ, പ്രേമചന്ദ്രൻ വടക്കേടത്ത്, സി.ജി. അജിത്കുമാർ, ജാൻസി റാണി, ചന്ദ്രതാര, രാജേഷ് മധു പണിക്കശ്ശേരി, ദിനേശ് അരയംപറമ്പിൽ എന്നിവർ സംസാരിച്ചു.

തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗാനസന്ധ്യയും സ്നേഹവിരുന്നും നടന്നു.