General

എടമുട്ടം ഫ്രണ്ട്‌സ് പുരുഷ സ്വയം സഹായ സംഘടനയുടെ നാലാം വാർഷികം ആഘോഷിച്ചു

എടമുട്ടം: മണപ്പുറം തീരദേശത്ത് മികച്ച ചാരിറ്റി പ്രവർത്തനങ്ങൾക്കായി പ്രശസ്തിയാർജിച്ച എടമുട്ടം ഫ്രണ്ട്‌സ് പുരുഷ സ്വയം സഹായ സംഘടനയുടെ നാലാം വാർഷികവും വിദ്യാഭ്യാസ പുരസ്കാര വിതരണവും എടമുട്ടം ലയൺസ് ഹാളിൽ വിപുലമായി ആചരിച്ചു.

ചടങ്ങ് എം.എൽ.എ. ഇ.ടി. ടൈസൺ മാഷ് ഉത്ഘാടനം ചെയ്തു. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത ബാലസാഹിത്യകാരനും തിരക്കഥാകൃത്തുമായ ജയരാജ് മിത്ര കുട്ടികളുമായി സംവദിച്ചു.

സംഘടനയുടെ സെക്രട്ടറി ബെന്നി ആലപ്പാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ എക്സിക്യൂട്ടീവ് മെമ്പർ നൗഷാദ് പാട്ടുകുളങ്ങര ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് നൗഷാദ് എം.വി അധ്യക്ഷനായി.

വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് പഠനോപകരണ വിതരണോൽഘാടനം നിർവഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ശക്തി ധര പണിക്കർ മെമ്മോറിയൽ പുരസ്‌കാരം എം.എൽ.എ. ഇ.ടി. ടൈസൺ, വി.എസ്. സുനിൽകുമാർ, മധു ശക്തി ധര പണിക്കർ എന്നിവർ ചേർന്ന് സമ്മാനിച്ചു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസന്ത ദേവലാൽ, വലപ്പാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, പഞ്ചായത്ത് അംഗങ്ങളായ അജ്മൽ ഷരീഫ് എന്നിവർ ആശംസകൾ അറിയിച്ചു.

ചടങ്ങിൽ ശിൽപ്പി യു.കെ. വത്സനെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു. ട്രഷറർ പി.എം. ആദർശ് നന്ദി പറഞ്ഞു.