പഠനോപകരണ വിതരണം സംസ്ഥാനതല ഉദ്ഘാടനം
എൻഎസ്എസിൻ്റെ നേതൃത്വത്തിൽ നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റിൻ്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഓരോ ജില്ലയിലേയും 1000 വിദ്യാർത്ഥികൾക്കാണ് കിറ്റ് നൽകുക. ബാഗ്, പുസ്തകം, തുടങ്ങിയ പഠനോപകരണങ്ങൾ കിറ്റിൽ ഉണ്ടായിരിക്കും.
ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങിൽ എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ. ആർ എൻ അൻസർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, റൂറൽ എസ് പി ബി.കൃഷ്ണകുമാർ, എൻഎസ്എസ് ജില്ലാ കോഡിനേറ്റർ എം വി പ്രതീഷ്, ജില്ലയിലെ ക്ലസ്റ്റർ കോഡിനേറ്റർമാർ, ആലപ്പുഴ എസ് ഡി കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ലക്ഷ്മി, എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.



